Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stay Of Proceedings

രാഹുലിനെതിരായ വിചാരണ നടപടികളുടെ സ്റ്റേ നീട്ടി

ന്യൂ​​​ഡ​​​ൽ​​​ഹി: ക​​​ര​​​സേ​​​ന​​​യ്ക്കെ​​​തി​​​രേ​​​യു​​​ള്ള പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ൽ ലോ​​​ക്സ​​​ഭാ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​ക്കെ​​​തി​​​രാ​​​യ വി​​​ചാ​​​ര​​​ണ​​​ ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ സ്റ്റേ ​​​ഡി​​​സം​​​ബ​​​ർ നാ​​​ലു​​​വ​​​രെ സു​​​പ്രീം​​​കോ​​​ട​​​തി നീ​​​ട്ടി.

കേ​​​സ് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത് മാ​​​റ്റി​​​വ​​​യ്ക്കാ​​​നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​ള്ള ഒ​​​രു ക​​​ത്ത് പ്ര​​​ച​​​രി​​​ച്ചി​​​രു​​​ന്നു​​​വെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് കേ​​​സി​​​ലെ വാ​​​ദം കേ​​​ൾ​​​ക്ക​​​ൽ കോ​​​ട​​​തി മാ​​​റ്റി​​​വ​​​ച്ച​​​ത്. ഇ​​​തോ​​​ടെ ക്രി​​​മി​​​ന​​​ൽ വി​​​ചാ​​​ര​​​ണ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള ഇ​​​ട​​​ക്കാ​​​ല സം​​​ര​​​ക്ഷ​​​ണം അ​​​ടു​​​ത്ത മാ​​​സം വ​​​രെ രാ​​​ഹു​​​ലി​​​നു ല​​​ഭി​​​ക്കും.

ചൈ​​​നീ​​​സ് സൈ​​​നി​​​ക​​​രു​​​മാ​​​യു​​​ള്ള ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ 2022ലെ ​​​ഭാ​​​ര​​​ത് ജോ​​​ഡോ യാ​​​ത്ര​​​യി​​​ൽ രാ​​​ഹു​​​ൽ ന​​​ട​​​ത്തി​​​യ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ളാ​​​ണു കേ​​​സി​​​നാ​​​ധാ​​​രം. രാ​​​ഹു​​​ലി​​​ന്‍റെ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ ക​​​ര​​​സേ​​​ന​​​യെ അ​​​വ​​​ഹേ​​​ളി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​യി​​​രു​​​ന്നു പ​​​രാ​​​തി.

വി​​​ഷ​​​യ​​​ത്തി​​​ൽ അ​​​പ​​​കീ​​​ർ​​​ത്തി​​​പ്പെ​​​ടു​​​ത്ത​​​ൽ കു​​​റ്റ​​​ത്തി​​​നു വി​​​ചാ​​​ര​​​ണ നേ​​​രി​​​ടാ​​​ൻ രാ​​​ഹു​​​ലി​​​ന് ല​​​ക്നോ​​​യി​​​ലെ വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി സ​​​മ​​​ൻ​​​സ് അ​​​യ​​​ച്ചി​​​രു​​​ന്നു. ഈ ​​​സ​​​മ​​​ൻ​​​സ് റ​​​ദ്ദാ​​​ക്കാ​​​ൻ വി​​​സ​​​മ്മ​​​തി​​​ച്ച അ​​​ല​​​ഹാ​​​ബാ​​​ദ് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ​​​യാ​​​ണ് രാ​​​ഹു​​​ൽ സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ കെ​​​ട്ടി​​​ച്ച​​​മ​​​ച്ച​​​താ​​​ണെ​​​ന്നും രാ​​​ഹു​​​ൽ ല​​​ക്നോ​​​യി​​​ലെ താ​​​മ​​​സ​​​ക്കാ​​​ര​​​ന​​​ല്ലെ​​​ന്നും സ​​​മ​​​ൻ​​​സ് അ​​​യ​​​യ്ക്കു​​​ന്ന​​​തി​​​നു​​​മു​​​ന്പ് വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി ആ​​​ദ്യം പ​​​രാ​​​തി സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​രി​​​ക്ക​​​ണ​​​മെ​​​ന്നു​​​മാ​​​ണ് സ​​​മ​​​ൻ​​​സി​​​നെ​​​തി​​​രേ രാ​​​ഹു​​​ൽ വാ​​​ദി​​​ക്കു​​​ന്ന​​​ത്.

Latest News

Corehub Up